2023 ജനുവരി 8 മുതൽ 10 വരെ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന 17-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ നടത്താനുള്ള അവസാന തീയതി ഡിസംബർ 26 .
വ്യക്തിഗത രജിസ്ട്രേഷന് പുറമെ, ഗ്രൂപ്പ് രജിസ്ട്രേഷനും നടത്താവുന്നതാണ്. ഒരു ഗ്രൂപ്പായി രജിസ്റ്റർ ചെയ്യുന്നതിന് കുറഞ്ഞത് 10 അംഗങ്ങളാണ് വേണ്ടത്. ഗ്രൂപ്പ് രജിസ്ട്രേഷനുകൾക്ക് പ്രത്യേക ഇളവുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾ https://pbdindia.gov.in/registration എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക