കുവൈറ്റ് സിറ്റി: വൈദ്യുതി, ജല പുനരുപയോഗ ഊർജ വകുപ്പ മന്ത്രി ഡോ സലേം അൽ ഹജ്റഫ് തൻ്റെ ഓഫീസിലെ 12 ഉപദേശകരുടെ സേവനം അവസാനിപ്പിക്കുന്നതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇലക്ട്രിക്കൽ പവർ ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ സ്റ്റേഷനുകളുടെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി എൻജിൻ ഹൈതം അൽ അലിയ്ക്കൊപ്പം അൽ-ഹജ്റഫ് സുബിയ സ്റ്റേഷൻ സന്ദർശിച്ചു, ജോലിയുടെ പുരോഗതിയും വേനൽക്കാലത്തേക്കുള്ള സ്റ്റേഷൻ്റെ ഒരുക്കങ്ങളും പരിശോധിച്ചു.