കുവൈറ്റ് സിറ്റി: വ്യാജ പെർമിറ്റ് ഉപയോഗിച്ച് നിരോധിത പ്രദേശത്ത് അനധികൃതമായി പ്രവേശിച്ച പ്രവാസികൾക്കെതിരെ തുറമുഖ അധികൃതർ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. 30 വയസ്സിനടുത്ത് പ്രായം വരുന്ന മൂന്ന് പേരാണ് സംഭവത്തിന് പിന്നിലെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു .
രണ്ട് പേർ പ്രവേശന ശ്രമത്തിനിടെ പിടിക്കപ്പെട്ടു, ഒരാളുടെ കൈവശം വ്യാജ പെർമിറ്റും, രണ്ടാമത്തെ ആളുടെ കയ്യിൽ ഉണ്ടായിരുന്ന പെർമിറ്റ് മറ്റാരുടെയോ പേരിൽ രജിസ്റ്റർ ചെയ്തതുമാണ് . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നാമതൊരാൾ കൂടെ സംഭവത്തിൽ ഉൾപ്പെട്ടതായി അധികൃതർ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ, പ്രതികൾ തങ്ങളുടെ കുറ്റം സ്മ്മതിച്ചു, ജോലി ആവശ്യങ്ങൾക്കായി രണ്ടാമത്തെ വ്യക്തിയുടെ പ്രവേശനം സുഗമമാക്കുന്നതിന് മൂന്നാം കക്ഷിയിൽ നിന്ന് പെർമിറ്റ് നേടിയതായി ആണ് ഇവർ വെളിപ്പെടുത്തിയത് .