വ്യാഴാഴ്ച 17 പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു

0
53

കുവൈറ്റ് സിറ്റി:  ഫെബ്രുവരി 8 വ്യാഴാഴ്ച  സഭൻ പമ്പിംഗ് സ്റ്റേഷനിൽ രാത്രി 10 മണി മുതൽ 6 മണിക്കൂറോളം അറ്റകുറ്റപ്പണികൾ ഉണ്ടായിരിക്കും. ഈ മെയിൻ്റനൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി, സബാഹ് അൽ-സലേം, മുഷ്‌രിഫ്, ബയാൻ, അൽ-അദാൻ, അബു ഫ്തൈറ, അൽ-ഖുസൂർ,  അൽ-സാൽമിയ,  അൽ-സലാം ,  അൽ-സഹ്‌റ,  ഫർവാനിയ,  അൽ-സിദ്ദിഖ്,  റുമൈത്തിയ,  അൽ-സുറ,  സൽവ, ഹവല്ലി സ്‌ക്വയർ, വെസ്റ്റ് മുഷ്‌രിഫ്, അൽ-ഖാലിദിയ എന്നീ പ്രദേശങ്ങളിൽ ശുദ്ധജലവിതരണത്തിൽ തടസ്സം നേരിടുമെന്ന് ജലവൈദ്യുത മന്ത്രാലയം അറിയിച്ചു.