കുവൈറ്റ് ഇൻ്റർനാഷണൽ ഫെയർ ഗ്രൗണ്ടിൽ വാഹന പ്രദർശനം ആരംഭിച്ചു

0
95

കുവൈറ്റ് സിറ്റി: വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓട്ടോ ലാൻഡ് പ്രദർശനം കുവൈറ്റ് ഇൻ്റർനാഷണൽ ഫെയർ ഗ്രൗണ്ടിൽ ആരംഭിച്ചു. ഖാലിദ് അൽ അബ്ദുൾ ഗഫൂർ, അബ്ദുൾ റഹ്മാൻ അൽ ബദാഹ്, മുഹന്നദ് അൽ മുതവ, കുവൈത്തിലെ ചൈനീസ് അംബാസഡർ സോങ് പ്യോങ്, ചാർജ്ജ് ഡി ജെയിംസ് ഹോൾട്ട്‌സ്‌നൈഡർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.  നിരവധി വാഹന പ്രേമികളും നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും മറ്റ് പ്രമുഖരും സന്നിഹിതരായിരുന്നു.

ഇൻ്റർനാഷണൽ ഫെയർഗ്രൗണ്ട് ഹാൾ നമ്പർ 4, 5, 6 എന്നിവിടങ്ങളിൽ നടക്കുന്ന പ്രദർശനം ഈ മാസം 18 വരെ തുടരും.