വിരലടയാള ഹാജർ സംവിധാനത്തിനെതിരായ അധ്യാപകരുടെ പ്രതിഷേധത്തെ പിന്തുണച്ച് എംപിമാർ

0
45

കുവൈറ്റ് സിറ്റി: വിരൽ അടയാള ഹാജർ സംവിധാനം ഏർപ്പെടുത്തിയതിൻ്റെ ആദ്യദിനം തന്നെ  ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനത്ത് ഒത്തുകൂടിയ അധ്യാപകർക്ക് പിന്തുണയുമായി  എംപിമാരായ മെതേബ് അൽ റഥാനും ഫലാഹ് അൽ ഹജ്‌രിയും .

സ്‌കൂളുകളിൽ ഫിംഗർപ്രിൻ്റ് ഹാജർ സംവിധാനം നടപ്പാക്കുന്നതിന് അധ്യാപകർ എതിരല്ലെന്നും, തങ്ങളുടെ ഭരണപരമായ ചുമതലകൾ കുറയ്ക്കുന്നതിന് സംഘടനാ ഘടനയിൽ ഭേദഗതി വരുത്തണമെന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നതെന്നും അൽ-റഥാൻ വ്യക്തമാക്കി.

അധ്യാപനം ബുദ്ധിമുട്ടുള്ള ജോലിയല്ലെന്ന  ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി അദേൽ അൽ അദ്വാനിയുടെ പ്രതികരണം അനുചിതമായി പോയെന്ന്  അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിക്കുന്നതിന് മുമ്പ് അൽ അദ്വാനി പ്രൊഫഷണലുകളുമായും വിദഗ്ധരുമായും കൂടിയാലോചിക്കണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യാപകരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ അൽ അദ്വാനിയുമായി  കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു