ബോട്ടുമായി രക്ഷപ്പെട്ട സംഭവം; പീഡനം,വർഷങ്ങളായി ശമ്പളം നൽകുന്നില്ല എന്നീ ആരോപണങ്ങൾ നിഷേധിച്ച് സ്പോൺസർ

0
113

കുവൈറ്റ് സിറ്റി: ഇന്ത്യക്കാരായ മൂന്ന് പ്രവാസികൾ ചേർന്ന് തന്റെ മത്സ്യ ബന്ധന ബോട്ട് മോഷ്ടിച്ച് സ്വന്തം നാട്ടിലേക്ക് കടന്നതായി കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ അംഗം അബ്ദുല്ല അൽ-സർഹിദ് ഫഹാഹീൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബോട്ട് വീണ്ടെടുക്കാനും മോഷണക്കുറ്റം ആരോപിക്കപ്പെട്ടവരെ പ്രോസിക്യൂട്ട് ചെയ്യാനും വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായം തേടുമെന്ന്  അൽ-സർഹിദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രവാസികൾക്ക് രണ്ട് വർഷമായി ശമ്പളം നൽകിയിട്ടില്ലെന്നും അവരോട് ദയാരഹിതമായാണ് പെരുമാറിയത് അവരുടെ പാസ്‌പോർട്ട് തടഞ്ഞുവെച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ അൽ-സർഹിദ് നിഷേധിച്ചു, ഇത് പൂർണ്ണമായും അസത്യവും  കള്ളവുമാണെന്ന് അയാൾ അവകാശപ്പെട്ടു.

ഇന്ത്യൻ എംബസി കുറച്ച് മുമ്പ് തന്നെ വിളിച്ച് ഈ മൂന്ന് പേർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയതായി അറിയിച്ചതായും (മൂന്ന് പേർ മദ്യം കഴിച്ച കേസുകളിൽ ഉൾപ്പെട്ടതായി കോടതി കണ്ടെത്തിയതിനാൽ) അൽ-സർഹിദ് പറഞ്ഞു. എംബസിക്ക് ആവശ്യമായ രേഖകൾ നൽകാൻ കഴിയുമെങ്കിൽ ഇവർക്ക് യാത്രാ ടിക്കറ്റ് നൽകാൻ തയ്യാറാണെന്ന് എംബസിയെ എന്ന് അറിയിച്ചു എന്നുമാണ് അൽ-സർഹിദ് പറഞ്ഞത്.