ആടുകളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം

0
22

കുവൈറ്റ് സിറ്റി: ഇറാനിൽ നിന്ന് ദോഹ തുറമുഖം വഴി എത്തിയ ആടുകളുടെ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച അഞ്ച് കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, ഒരു കിലോഗ്രാം ഹാഷിഷ്, 20,000 മയക്കുമരുന്ന് ഗുളികകൾ എന്നിവ പിടികൂടി.

ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ-ദവാസ്, കോംബാറ്റിംഗ് കൺട്രോൾ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കബസാർഡ് എന്നിവരുടെ  നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്

മയക്കുമരുന്ന് കടത്തിന് ആടുകളെ കയറ്റി അയച്ചതും ആയി  ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന്, ഇത് നിരീക്ഷിക്കാൻ ഒരു സുരക്ഷാ സംഘത്തെ നിയോഗിച്ചു. കൺസൈൻമെൻറ് ദോഹ തുറമുഖത്ത് എത്തിയപ്പോൾ, മൂന്ന് ഏഷ്യക്കാർ അടങ്ങുന്ന സംഘം ഇത് സ്വീകരിക്കാനായി എത്തിയിരുന്നു. കബ്ദ് മേഖലയിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. ആടുകളുടെ കുടലിലും തൊലിയിലും ഒളിപ്പിച്ച് ആണ് മയക്കുമരുന്ന്  കണ്ടെത്തിയത്.