ദേശീയ ദിനത്തിൽ ബലൂണുകളുടെയും വാട്ടർ ഗണ്ണുകളുടെയും വിൽപ്പന നിരോധിക്കാൻ നീക്കം

0
21

കുവൈറ്റ് സിറ്റി: എല്ലാ വാണിജ്യ കേന്ദ്രങ്ങളിലും ബലൂണുകൾ, വാട്ടർ ഗൺ എന്നിവയുടെ വിൽപ്പന നിരോധിക്കാനും ഇത് പാലക്കാത്തവർക്ക് പിഴ ചുമത്താനും വാണിജ്യ, വ്യവസായ മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക  മാധ്യമമായ അൽ-ഖബാസ് റിപ്പോർട്ട് ചെയ്തു. ദേശീയ ദിനാഘോഷങ്ങളിൽ വാട്ടർ ബലൂണുകളുടെയും വാട്ടർ പിസ്റ്റളുകളുടെയും ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി മാസത്തിൽ മാത്രം ആയിരിക്കും ഇവയുടെ വിൽപ്പന നിരോധനം ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആഘോഷ കാലയളവിൽ വൻതോതിൽ ജലം പാഴാക്കുന്നതായുള്ള നിഗമനത്തിൽ ആണ് ഈ തീരുമാനം. വാട്ടർ ബലൂണുകളുടെയും വാട്ടർ സ്പ്രിംഗ്ലറുകളുടെയും ഉപയോഗം വാഹനാപകടങ്ങൾക്കും മറ്റു  നാശനഷ്ടങ്ങൾക്കും കാരണമാകുന്നുവെന്നതും പരിഗണിച്ച് കൊണ്ട് കൂടിയാണ് ഇത്.