ഫാമിലി വിസിറ്റ് വിസക്കാർ ജസീറ എയർവേയ്‌സ് അല്ലെങ്കിൽ കുവൈറ്റ് എയർവേയ്‌സിൽ രാജ്യത്ത് എത്തിച്ചേരണം

0
42

കുവൈറ്റ് സിറ്റി: ‘ഫാമിലി വിസിറ്റ് വിസ’ യിൽ വരുന്നവർ  ജസീറ എയർവേയ്‌സ്, കുവൈറ്റ് എയർവേയ്‌സ് എന്നിവയിൽ ഏതിലെങ്കിലും  രാജ്യത്ത് എത്തിച്ചേരണം. ഇവർ മറ്റേതെങ്കിലും എയർലൈനുകളിൽ രാജ്യത്തേക്ക് വന്നാൽ പ്രവേശനം നിരസിക്കപ്പെടുകയും അവർ വന്ന സ്ഥലത്തേക്ക് തിരിച്ചയക്കുകയും ചെയ്യും എന്ന് ഡിജിസിഎ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഈ നിബന്ധന സംബന്ധിച്ച് ഡിജിസിഎ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് സർവീസ് പ്രൊവൈഡർമാരെ അറിയിച്ചിട്ടുണ്ട്.

മറ്റേതെങ്കിലും എയർലൈനിൽ എത്തുകയും നിബന്ധന ലംഘനം നടത്തുകയും ചെയ്താൽ യാത്രക്കാരനെ  വന്ന സ്ഥലത്തേക്ക് തിരിച്ചയക്കുമെന്നതിനാൽ മറ്റൊരു എയർലൈനിലും എൻട്രി വിസ സ്വീകരിക്കില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.