ദേശീയ ദിനാഘോഷത്തിനായി തീരദേശ റോഡുകൾ ഒരുങ്ങി

കുവൈറ്റ് സിറ്റി: ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ക്യാപിറ്റൽ ഗവർണറേറ്റിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്മെൻ്റ് ടീം തീരദേശ മേഖലയിൽ  ഫീൽഡ് ക്യാമ്പയിൻ നടത്തി. പരിസര ശുചീകരിക്കുന്നതിന് പുറമെ 240 ലിറ്റർ ശേഷിയുള്ള 75 മാലിന്യ പാത്രങ്ങളും 1100 ലിറ്റർ ശേഷിയുള്ള 20 കണ്ടെയ്‌നറുകളും ഇവിടെ സ്ഥാപിച്ചു.

ലൈസൻസില്ലാതെ  നടത്തുന്നതോ അല്ലെങ്കിൽ ലൈസൻസിംഗ് ആവശ്യകതകൾ പാലിക്കാത്തതോ ആയ ഏതൊരു പ്രവർത്തനവും നീക്കംചെയ്യും.  വഴിയോര കച്ചവടക്കാരെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ലക്ഷ്യമിട്ട് റെഗുലേറ്ററി അധികാരികൾ അവരുടെ പരിശോധന കാമ്പെയ്‌നുകൾ ശക്തമാക്കുമെന്നും സൂചനയുണ്ട്.