കുവൈറ്റ് സിറ്റി: വെള്ളിയാഴ്ച ഉച്ചവരെ രാജ്യത്ത് ചിലയിടങ്ങളിൽ തീവ്രത കുറഞ്ഞ മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും സാധ്യത ഉള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെയാണ് ഇത് പ്രതീക്ഷിക്കുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 55 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശും . കാറ്റിനൊപ്പം പൊടിപടലങ്ങൾ ഉണ്ടാകുകയും തിരശ്ചീന ദൃശ്യപരത കുറഞെക്കും എന്നും അറിയിച്ചിട്ടുണ്ട്