കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ കോപ്പറേറ്റീവ് സൊസൈറ്റികളുടെ ശാഖകളിലും സ്വദേശികളെ മാത്രം മാനേജർമാരായി നിയമിക്കണമെന്ന് ഫെഡറേഷൻ ഓഫ് കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റീസ് ആവശ്യപ്പെട്ടതായി അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
സൂപ്പർവൈസറി ജോലികളിൽ സ്വദേശിവൽക്കരണ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാനും അസോസിയേഷനുകളുടെ ഡയറക്ടർ ബോർഡ് മേധാവികളോട് യൂണിയൻ പ്രസിഡണ്ട് ബദാഹ് അൽ ദൊസാരി ആവശ്യപ്പെട്ടു.