കുവൈറ്റ് സിറ്റി: പാർലമെൻ്റിൻ്റെ ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടി ദേശീയ അസംബ്ലി പിരിച്ചുവിട്ട് അമീരി ഉത്തരവ് പുറപ്പെടുവിച്ചു. അമീറിനെ അഭിസംബോധന ചെയ്യുന്നതിൽ അനുചിതമായ പദങ്ങൾ ഉപയോഗിച്ചതിൻ്റെ പശ്ചാത്തലത്തിൽ ആണ് നടപടി.
സർക്കാരിനോടുള്ള പാർലമെന്റ് അംഗങ്ങളുടെ നിസ്സഹകണം പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ സബാഹ് അമീറിനെ ധരിപ്പിച്ചിരുന്നു . 2023 ജൂൺ 6 ന് ആയിരുന്നു ഈ പാർലമെൻറ് അംഗങ്ങളെ തിരഞ്ഞെടുത്തത്. പാർലമെന്റ് പിരിച്ചു വിട്ട് 2 മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് ഭരണ ഘടന അനുശാസിക്കുന്നത്