വിരലടയാള ഹാജർ സംവിധാനം അവഗണിച്ചാൽ ശമ്പളം വെട്ടിക്കുറയ്ക്കും എന്ന മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം

0
93

കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയം (MoE) പരീക്ഷണാടിസ്ഥാനത്തിൽ പൊതുവിദ്യാലയങ്ങൾ, അറബ്, മത , പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ  എല്ലാ സ്‌കൂളുകളിലും ഫ്ലെക്സിബിൾ ജോലി   സമയം നടപ്പിലാക്കിയിടുണ്ട്. ഈ പുതിയ സംവിധാനത്തിന് കീഴിൽ, കിൻ്റർഗാർട്ടനുകളും സ്പെഷ്യൽ എജ്യുക്കേഷൻ സ്കൂളുകളും പ്രതിദിനം 5 മണിക്കൂർ പ്രവർത്തിക്കും, മറ്റള്ളവക്ക് 45 മിനിറ്റ് ഗ്രേസ് പിരീഡ് ഉൾപ്പെടെ 6 മണിക്കൂർ പ്രവർത്തിടമയം ഉണ്ടായിരിക്കും.

കൂടാതെ, അധ്യാപകരും അഡ്മിനിസ്ട്രേറ്റർമാരും ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും വിരലടയാള ഹാജർ സംവിധാനം നിർബന്ധമായും നടപ്പാക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഈ നിബന്ധന പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ മുൻകൂർ അറിയിപ്പ് കൂടാതെ അവരുടെ  ശമ്പളം വെട്ടിക്കുറക്കും എന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതയി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ജീവനക്കാർ അവരുടെ വിരലടയാളം രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സ്കൂൾ അഡ്മിനിസ്ട്രേഷനുകളും ബാധ്യസ്ഥരാണെന്ന് മന്ത്രാലയ അധികൃതർ പറഞ്ഞു.