വെള്ളിയാഴ്ച സാൽമിയ, ജബ്രിയ, ഹവല്ലി, സാൽവ തുടങ്ങിയ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും

0
100

കുവൈറ്റ് സിറ്റി: ഫുനൈറ്റീസ് ഏരിയയ്ക്ക് സമീപമുള്ള ജല ശൃംഖല പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ സൽവ, റുമൈത്തിയ, സാൽമിയ, ബയാൻ, മുഷ്‌രിഫ്, ജബ്രിയ, മൈദാൻ ഹവല്ലി എന്നീ പ്രദേശങ്ങളിലെ ജലവിതരണത്തെ താൽക്കാലികമായി ബാധിക്കും.  വെള്ളിയാഴ്ച രാത്രി 10:00 മുതൽ 10 മണിക്കൂർ വരെ ആണ് അറ്റകുറ്റപ്പണികൾ നടത്തുകയെന്ന് വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു.