കെ ഇ എ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

0
70

കുവൈറ്റ് സിറ്റി:  പുതു നേതൃത്തത്തെ സൃഷ്ട്ടിക്കുന്നതിനു വേണ്ടി കെ ഇ എ കുവൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രസംഗ പരിശീലന ക്ലാസ് KEA ചീഫ് പാട്രൻ സത്താർ കുന്നിൽ ഉത്ഘാടനം ചെയ്തു.  ചടങ്ങിൽ പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ അദ്ധ്യക്ഷത വഹിച്ചു. ഒരു മാസം നീണ്ട മികച്ച പരിശീലന കളരിയാണ് സംഘടിപ്പിച്ചത്.

കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും , കലാ കായിക രംഗത്തെ നിറസാന്നിധ്യവുമായ ബാബുജി ബത്തേരി ക്ലാസ്സിന്ന് നേതൃത്വം നൽകി. ഒരു പ്രാസംഗികൻ കേൾവിക്കാരെ എത്രമാത്രം പരിഗണിക്കണമെന്നും , ഏതൊല്ലാം തരത്തിലുള്ള മര്യാദകൾ പാലിക്കണമെന്നും അടക്കം ഒരു മികച്ച പ്രാസംഗികന് വേണ്ട എല്ലാ ഗുണങ്ങളെ കുറിച്ചും അദ്ദേഹം പഠിതാക്കൾക്ക് വിവരിച്ചു നൽകി.

സംഘടന ജനറൽ സെക്രട്ടറി ഹമീദ് മധൂർ , ചിഫ് കോർഡിനേറ്റർ ഹനീഫ പാലായി,ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ സി. എച്, വൈസ് പ്രസിഡന്റ്മുഹമ്മദ് കുഞ്ഞി സി എച് എന്നിവർ ആശംസകൾ നേർന്നു.പ്രോഗ്രാം കൺവീനർ ഹാരിസ് മുട്ടുംതല സ്വാഗതവും, ട്രഷറർ അസീസ് തളങ്കര നന്ദിയും പറഞ്ഞു.