കുവൈറ്റ് സിറ്റി : ഇന്ത്യന്‍ ആര്‍ട്‌സ് ഫെഡറേഷന്‍ കുവൈറ്റിന്റെ (I A F)2024-25 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഉപദേശക സമിതി അംഗം ഗുണ സുന്ദരമൂര്‍ത്തിയുടെ ,അധ്യക്ഷതയില്‍ മംഗഫ് സണ്‍റൈസ് ഹാളില്‍ വച്ചു ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. പുതിയ ഭാരവാഹികളായി ഷെറിന്‍ മാത്യു (പ്രസിഡന്റ്),ലിയൊ കിഴക്കേവീടന്‍ (ജനറല്‍ സെക്രട്ടറി),പ്രേമന്‍ ഇല്ലത്ത് (ചെയര്‍മാന്‍) ,മുസാഫര്‍ റൊമാനി (വൈസ് പ്രസിഡന്റ് ) ,ലിജോ (ഫൈനാന്‍സ് സെക്രട്ടറി),മുരളി മുരുകാനന്ദന്‍ (ജോയിന്റ് സെക്രട്ടറി),പ്രിയ (ജോയിന്റ് സെക്രട്ടറി) ,ബോണി (മീഡിയ സെക്രട്ടറി),നിര്‍മലദേവി (കള്‍ച്ചറല്‍ സെക്രട്ടറി),ജെറി (പി .ര്‍ .ഒ) ,പ്രതീഷ് (സോഷ്യല്‍ സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു .
ചെയര്‍മാന്‍ പ്രേമന്‍ ഇല്ലത്ത് പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ജനറല്‍ സെക്രട്ടറി ലിയോ സ്വാഗതം പറഞ്ഞു ചടങ്ങില്‍
ഫെഡറേഷന്‍ മുന്‍കാലങ്ങളില്‍ നടത്തി വന്ന കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടരുവാന്‍ തീരുമാനിച്ചു. ലിജോനന്ദിരേഖപ്പെടുത്തി.