കുവൈത്ത് സിറ്റി: പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസിൽ നിന്നുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ വരുമാനം കഴിഞ്ഞ വർഷം 15 ശതമാനം വർധിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 2020 സാമ്പത്തിക വർഷത്തെ 87.116 മില്ല്യൺ ദിനാറുമായി താരതമ്യം ചെയ്യുമ്പോൾ 2021 സാമ്പത്തിക വർഷത്തിൽ 13 ദശലക്ഷം ദിനാറും – 2022 ൽ 100.2 ദശലക്ഷം ദിനാറുമാണ് വരുമാനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾക്കായി മന്ത്രാലയത്തിന് 490.6 ദശലക്ഷം ദിനാർ ലഭിച്ചു. 2017/2018 സാമ്പത്തിക വർഷത്തിൽ 94.59 ദശലക്ഷവും, 2018/2019 സാമ്പത്തിക വർഷത്തിൽ 101.43 ദശലക്ഷവും, 2019/2020 സാമ്പത്തിക വർഷം 107.28 ദശലക്ഷം ദിനാറുമാണ് സമാഹരിച്ചത്.
Home Middle East Kuwait പ്രവാസി ആരോഗ്യ ഇൻഷുറൻസിൽ നിന്നുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ വരുമാനത്തിൽ 15 ശതമാനം വർധന