കുവൈറ്റ് സിറ്റി: പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച കുറ്റത്തിന് കുവൈറ്റിൽ നിന്ന് 28 പ്രവാസികളെ നാടുകടത്തി. മുൻ വർഷത്തെ കണക്ക് ആണ് ഇത് എന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. നാടുകടത്തപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
സമാനമായി പരിസ്ഥിതി നിയമം ലംഘിച്ചതിനും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളില്‍ അതിക്രമിച്ച് കയറിയതിനും 133 സ്വദേശികളെ കഴിഞ്ഞ വര്‍ഷം പിടികൂടിയതായും കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ പരിസ്ഥിതി പോലീസ് മേധാവി ബ്രിഗേഡിയര്‍ ഹുസൈന്‍ അല്‍ അജമി വ്യക്തമാക്കി. പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളില്‍ അനധികൃതമായി പ്രവേശിക്കുന്നവരെ രാജ്യത്തെ പരിസ്ഥിതി നിയമപ്രകാരം ജയിലില്‍ അടയ്ക്കും. ഒരു വര്‍ഷം വരെ തടവും 500 ദിനാര്‍ മുതല്‍ 5,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ.