കുവൈറ്റ് സിറ്റി: 2021 ൻ്റെ തുടക്കം മുതൽ 2022 ജൂൺ വരെ 18 മാസത്തിനുള്ളിൽ, കുവൈറ്റിൽ പിടികൂടിയത് 200 ദശലക്ഷം ദിനാർ വില വരുന്ന മയക്കുമരുന്ന് എന്ന്, യൂത്ത് കൗൺസിൽ നടത്തിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. “വെൻ പെയിൻ മീറ്റ്സ് ഹോപ്പ്” എന്ന തലക്കെട്ടിൽ നടത്തിയ പഠനത്തിൽ ആണ് ഇത്.കുവൈറ്റിലെ മയക്കുമരുന്ന് മൂല്യം അയൽ രാജ്യങ്ങളെ അപേക്ഷിച്ച് പത്തിരട്ടി കൂടുതലാണ്. ആയതിനാൽ ആണ് കുവൈറ്റിലെ യുവാക്കളെ മയക്കുമരുന്ന് l ലക്ഷ്യം വയ്ക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. മയക്കു മരുന്നിൻ്റെ മൂന്നിലൊന്ന് മാത്രമേ രാജ്യത്ത് പിടികൂടുന്നുള്ളൂ, മൂന്നിൽ രണ്ട് ഭാഗവും അനധികൃതമായി രാജ്യത്തേക്ക് കടക്കുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.