ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് അബ്ബാസിയയിൽ പ്രവർത്തനം ആരംഭിച്ചു

കുവൈറ്റ് സിറ്റി: ഉപഭോക്താക്കൾക്ക് മികച്ച ഗ്രോസറി ഷോപ്പിംഗ്  അനുഭവഭേദ്യമാക്കുന്ന ലുലു എക്സ്പ്രസ് ഫ്രെഷ് മാർക്കറ്റ് ഫെബ്രുവരി 21 ന് അബ്ബാസിയയിൽ പ്രവർത്തനം ആരംഭിച്ചു,   കുവൈറ്റിലെ ഈ  പതിനാറാം സ്റ്റോർ ഇന്ത്യൻ എംബസി കൗൺസിലർ (കൊമേഴ്‌സ്) സഞ്ജയ് കെ മുളുക, തലാൽ അൽ മുതൈരി, ഹുമൂദ് അൽ ജാബ്രി, ഖാലിദ് അൽ റുവൈസ് എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.  ലുലു കുവൈറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, കുവൈറ്റ് റീജണൽ ഡയറക്ടർ,ശ്രീജിത്ത് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

9000 ചതുരശ്ര അടി വിസ്തൃതിയിൽ  ആധുനിക സ്ട്രീംലൈൻ ഇൻ്റീരിയറിൽ  ദൈനംദിന ഷോപ്പിംഗ് ആവശ്യങ്ങൾക്ക് ഉൾപ്പടെ അത്യാധുനികവും എന്നാൽ ഉപയോക്തൃ സൗഹൃദവുമായ അന്തരീക്ഷം ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിശാലവും സൗകര്യപ്രദവുമായ പാർക്കിംഗും  ഉണ്ട്.

സ്റ്റോറിൽ വാഗ്ദാനം ചെയ്യുന്ന വൈവിധ്യവും പ്രീമിയം ഉൽപ്പന്നങ്ങളും ആയിരുന്നുഎടുത്ത് പറയേണ്ടത് ആണ്. ഫ്രഷ് മുതൽ ഫ്രോസൻ ഗ്രോസറി അവശ്യ വസ്തുക്കൾ,  മാംസം, പ്രീമിയം സീഫുഡ്,  പാലുൽപ്പന്നങ്ങളും  ഫ്രോസൺ ഡിലൈറ്റ്സ് വിഭാഗവും ഉണ്ട്പലഹാരങ്ങളും ആരോഗ്യ-സൗന്ദര്യ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ വിവിധതരം ഭക്ഷ്യേതര ഇനങ്ങളും ഉൾപ്പെടുന്ന മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ ക്യൂറേറ്റഡ് സെലക്ഷൻ വാഗ്ദാനം ചെയ്തു.