കുവൈറ്റ് സിറ്റി: പ്രമുഖ ഹെൽത്ത് കെയർ പ്രൊവൈഡറായ മെഡ്‌ക്‌സ് മെഡിക്കൽ ഗ്രൂപ്പിൻ്റെ രണ്ടാമത്തെ ശാഖ അബു ഹലീഫ മെഡ്‌ക്‌സ് സെയ്ൻ മെഡിക്കൽ കെയറിൽ പ്രവർത്തനം ആരംഭിക്കുന്നു. ഫെബ്രുവരി 22ന് ഉച്ചകഴിഞ്ഞ് 3.30ന് ആണ് ഉത്ഘാടനം.
ഫഹാഹീലിലെ മെഡ്‌ക്‌സ് മെഡിക്കൽ ഗ്രൂപ്പ് ഓഡിറ്റോറിയത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഗ്രൂപ്പ് പ്രസിഡൻ്റും സിഇഒയുമായ മുഹമ്മദ് അലി വി.പി. ആണ് ഇക്കാര്യം അറിയിച്ചത്.
ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഡെർമറ്റോളജി, ഡെൻ്റൽ തുടങ്ങി 5 ഡിപ്പാർട്ട്‌മെൻ്റുകൾക്കാണ് പുതിയ കേന്ദ്രം നിലവിൽ സേവനം നൽകുന്നത്.
ഉദ്ഘാടന മാസത്തിൽ ക്ലിനിക്കിൽ നിന്ന് മികച്ച ഉദ്ഘാടന പാക്കേജുകളും സൗജന്യ സേവനങ്ങളും ലഭിക്കും. ഇതിൻ്റെ വിശദാംശങ്ങൾ മുഹമ്മദ് അലി വ്യക്തമാക്കി. ഈ മാസം 22 മുതൽ 29 വരെ ഡോക്ടറുടെ കൺസൾട്ടേഷൻ നിരക്കുകൾ തികച്ചും സൗജന്യമാണ്. കൂടാതെ, 2024 ഫെബ്രുവരി 22 മുതൽ മാർച്ച് 15 വരെ 11 പ്രത്യേക ആരോഗ്യ പാക്കേജ് KWD 5.000/- ക്ക് ലഭിക്കും.
ജാസിം മുഹമ്മദ് അലസ്മി (മെഡ്‌ക്‌സ് ഗ്രൂപ്പ് കമ്പനി സ്‌പോൺസർ), ഡോ. എബ്‌തേസം ഹുസൈൻ അബ്ബാസ് (സ്‌പോൺസർ – മെഡ്‌ക്‌സ് സൈൻ മെഡിക്കൽ കെയർ), മുബാറക് (പബ്ലിക് റിലേഷൻസ് ഓഫീസർ), ജുനൈസ് കോയിമ്മ (മെഡ്‌ക്‌സ് ഗ്രൂപ്പ് ഓപ്പറേഷൻസ് ഹെഡ്) എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ),. ഷമീം അഹമ്മദ് ഖാൻ (മെഡ്‌ക്‌സ് ഗ്രൂപ്പ് കൺസൾട്ടൻ്റ്).