കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയം (MoE) ത്തിലെ ജീവനക്കാരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ തുടങ്ങിയതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പൗരന്മാരുടെയും പ്രവാസികളുടെയും രേഖകൾ പരിശോധിക്കും. ഇത് സംബന്ധിച്ച് അഡ്മിനിസ്ട്രേറ്റീവ് സെക്ടറിൻ്റെ ആക്ടിംഗ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഫൈസൽ അൽ-ജുതൈലി ഒരു ഔദ്യോഗിക കത്ത് നൽകിയിരുന്നു. ജീവനക്കാരുടെ 2000 ജനുവരി 1 മുതൽ നാളിതുവരെയുള്ള അക്കാദമിക് യോഗ്യത സംബന്ധിച്ച ഡാറ്റ സമർപ്പിക്കാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.