ബയോമെട്രിക് വിവരങ്ങൾ നൽകുന്നതിന് മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ച് ആഭ്യന്തര മന്ത്രാലയം

0
49

കുവൈറ്റ് സിറ്റി:  ബയോമെട്രിക് വിരലടയാളം നൽകുന്നതിന്  മൂന്ന് മാസത്തെ സമയപരിധി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. മാർച്ച് മുതല് ആണിത്. വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നവരുടെ എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് ഇടയാക്കും. ആഭ്യന്തര മന്ത്രാലയം പൗരന്മാർക്കും ജിസിസി പൗരന്മാർക്കും പ്രവാസികൾക്കും വിവിധ അതിർത്തി ക്രോസിംഗുകളിലും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിയുക്ത കേന്ദ്രങ്ങളിലും ബയോമെട്രിക് വിരലടയാള ശേഖരണം സജീവമായി നടത്തുന്നുണ്ട്.