കുവൈറ്റ് സിറ്റി: ഫിലിപ്പീൻസ് സ്വദേശിനിയായിരുന്ന ജൂലിബി റാണാരയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ശിക്ഷ കുവൈറ്റ് അപ്പീൽ കോടതി ശരിവച്ചു. അപ്പീൽ കോടതി വിധി ഫിലിപ്പൈൻ കുടിയേറ്റ തൊഴിലാളി വകുപ്പ് (DMW) സ്വാഗതം ചെയ്തു. കേസിൽ പ്രതിക്ക് 16 വർഷം തടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്. കൊലപാതകത്തിന് 15 വർഷവും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് ഒരു വർഷവും ആണ് ശിക്ഷ.
കോടതിയുടെ വിധി ഞങ്ങൾ രണാര കുടുംബത്തെ അറിയിക്കുകയും പ്രസിഡൻ്റ് മാർക്കോസ് നിർദ്ദേശിച്ചതനുസരിച്ച് തുടർന്നുള്ള പിന്തുണയും സഹായവും ഇരയുടെ കുടുംബത്തിന് ഉറപ്പുനൽകുകയും ചെയ്തതായി DMW ഓഫീസർ ഇൻ ചാർജ് അണ്ടർസെക്രട്ടറി ഹാൻസ് ലിയോ കാക്ഡാക്ക് ബുധനാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.