കുവൈറ്റ് സിറ്റി: ഫ്ലൈറ്റേർസ് എഫ്‌സി കുവൈറ്റ് ദേശീയദിനത്തോട് അനുബന്ധിച്ചു വർഷംതോറും നടത്താറുള്ള ഫ്ലൈറ്റേർസ് നാഷണൽഡേ കപ്പ് ഫുട്ബോൾ ടൂർണമെന്റ് കുവൈത്ത് ദേശീയ ദിനമായ ഫെബ്രുവരി 25 ഉച്ചയ്ക്ക് 2 മണി മുതൽ മാംഗോ ഹൈപ്പർ മിഷ്റിഫ് സ്റ്റേഡിയത്തിൽ നടക്കും .
സൗത്ത് ഏഷ്യയിലെ 20 മികച്ച പ്രവാസി ഫുട്ബാൾ ക്ലബുകൾ ഇന്ത്യൻ എക്സ്പ്രസ്സ് വിന്നേഴ്സ് ട്രോഫിക്കും , ഖാലിദ് അൽ ദ്വൈഹി റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള മത്സരത്തിൽ മാറ്റുരക്കും. വിജയികൾക്ക് കടപ്പ സുയിറ്റ്സ് നൽകുന്ന 200 ഡോളർ ക്യാഷ് പ്രൈസും റണ്ണറപ്പിന് ടീ ടൈം നൽകുന്ന 100 ഡോളർ ക്യാഷ് പ്രൈസും നൽകും.
ടൂർണമെന്റിലെ വിന്നർ ട്രോഫി അനാവരണം
ബിജോയ് പുരുഷോത്തമൻ , ജിനു എബ്രഹാം എന്നിവർ ചേർന്ന് നിർവഹിച്ചു . 20 ടീമുകളുടെ പ്രതിനിധികൾ അവർ പ്രതിധാനം ചെയ്യുന്ന ടീം ജഴ്സി അണിഞ്ഞു ഫോട്ടോയ്ക്ക് പോസ്
ചെയ്തു .
ഫഹാഹീൽ മെഡക്സ് മെഡിക്കൽ സെൻ്റർ ഹാളിൽ നടന്നപത്ര സമ്മേളനത്തിൽ ക്ലബ് ഡയറക്ടർ ശുഐബ് ഷെയ്ഖ് , പ്രസിഡന്റ് സലിം വക്കീൽ , സെക്രട്ടറി അഫ്സർ തളങ്കര , ടെക്നിക്കൽ ഡയറക്ടർ തോമസ് അവറാച്ചൻ , ഹെഡ് കോച്ച് ജോസഫ് സ്റ്റാൻലി , മെഡക്സ് മെഡിക്കൽ ഇൻഷുറൻസ് മാനേജർ അജയ് കുമാർ ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു .
ഫുട്ബാൾ സ്നേഹികളായ ഏവരെയും ഈ വരുന്ന ഫെബ്രുവരി 25 നു മിഷ്റിഫിലേക്ക് ക്ഷണിക്കുന്നതായി ടൂർണമെന്റ് കൺവീനർ മുഹമ്മദ് മല്ലങ്കൈ അറിയിച്ചു.