18 വർഷമായി ദുബായിൽ തടവിലായിരുന്ന തെലങ്കാന സ്വദേശികളായ അഞ്ച് പേരെ അധികൃതർ മോചിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഫെബ്രുവരി 20 ന് ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയ അഞ്ച് പേരും അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിച്ചത് വൈകാരികമായി നിമിഷമായരുന്നു.
ശിവരാത്രി മല്ലേഷ്, ശിവരാത്രി രവി, ഗൊല്ലെം നമ്പള്ളി, ദുണ്ടുഗുല ലക്ഷ്മൺ, ശിവരാത്രി ഹൻമന്തു എന്നിവർ തെലങ്കാനയിലെ രാജന്ന സിർസില്ല ജില്ലയിൽ നിന്നുള്ളവരാണ്.ദുബായിൽ നിർമാണ തൊഴിലാളികളായി ജോലി ചെയ്തിരുന്ന ഇവർ .
2005-ൽ ഒരു നേപ്പാളി സുരക്ഷാ ഉദ്യോഗസ്ഥനും ഇവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിൽ നിന്ന് ഏറ്റുമുട്ടലിലും ഗാർഡിൻ്റെ മരണത്തിലും കലാശിച്ചു. സംഭവത്തെ തുടർന്ന് കേസ് ഫയൽ ചെയ്തു. ആദ്യം, അവർക്ക് 10 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. അപ്പീലിന് ശേഷം ശിക്ഷ 25 വർഷമായി വർധിപ്പിച്ചു. സാമൂഹ്യ സംഘടനകളുടെയും ഇന്ത്യൻ കോൺസുലേറ്റിൻ്റെയും തെലങ്കാന സർക്കാരിൻ്റെയും ഇടപെടലിലൂടെ പ്രതികളെ 18 വർഷത്തെ ജയിൽവാസത്തിന് ശേഷം ഇപ്പൊൾ മോചിപ്പിച്ചു.