കുവൈറ്റ് സിറ്റി: 600 ദിനാർ കൈക്കൂലി വാങ്ങി ഒരു പ്രവാസിയുടെ താമസരേഖ വ്യാജമായി പുതുക്കി എന്ന കേസിൽ ഒരു സർവീസ് സെൻ്ററിൽ ജോലി ചെയ്യുന്ന കുവൈറ്റ് പൗരനെ ക്രിമിനൽ കോടതി ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചു. 1,200 ദിനാർ പിഴയും ഇയാൾക്ക് ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട പ്രവാസിക്കും നാടുകടത്തലിനൊപ്പം ഇതേ പിഴയും വിധിച്ചിട്ടുണ്ട്.