നിയമം ലംഘിച്ച് വാട്ടർ ബലൂൺ ഉപയോഗിക്കുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്താൽ 500 ദിനാർ വരെ പിഴ ചുമത്തും

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ദേശീയ അവധി ആഘോഷങ്ങളിൽ  പൊതുസ്ഥലങ്ങൾ വൃത്തിഹീനമാക്കുകയോ വെള്ളം നിറച്ച ബലൂണുകൾ ഉപയോഗിക്കുകയോ ചെയ്താൽ നിയമലംഘകർക്ക് 50 മുതൽ 500 ദിനാർ വരെ പിഴ ചുമത്തും. എൻവയോൺമെൻ്റ് പബ്ലിക് അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ സമീറ അൽ-കന്ദരി ആണ് ഇക്കാര്യം വ്യക്താക്കിയിരിക്കുന്നത്.

പരിസ്ഥിതി നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനായി പരിസ്ഥിതി അതോറിറ്റിയിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും  ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഇൻസ്പെക്ടർമാരുടെ ടീമുകൾ ആഘോഷ സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്തും.