വാട്ടർ ടോയ്‌സ് വിൽപ്പന നടത്തിയ കട അധികൃതർ അടച്ചുപൂട്ടി

0
61

കുവൈറ്റ് സിറ്റി: വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് പരിസ്ഥിതി നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കടയിൽ നിന്നും വാട്ടർ ബലൂണുകളും വാട്ടർ ഗണ്ണുകളും പിടിച്ചെടുത്തു.  അബ്ദാലിയിലെ ഒരു സ്റ്റോറിൽ നിന്നാണ് നിരോധിത ബലൂണുകളും വാട്ടർ പിസ്റ്റളുകളും അടങ്ങുന്ന ഏകദേശം ആയിരത്തോളം കാർട്ടണുകൾ കണ്ടുകെട്ടിയത്. സ്റ്റോർ ജീവനക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു, സ്ഥാപനം സീൽ ചെയ്തു,. ദേശീയ ആഘോഷങ്ങളിൽ ഇവ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധിച്ച സാഹചര്യത്തിൽ ആണിത്.