കാസർഗോഡ് ഉത്സവ് 2024 മാർച്ച് 1 ന്

0
55

കുവൈറ്റ് സിറ്റി: കുവൈത്തിലെ ആദ്യ ജില്ലാ അസോസിയേഷൻ ആയ കാസർഗോഡ് എക്സ്പാട്രീയേറ്റ് അസോസിയേഷൻ (കെ ഇ എ കുവൈറ്റ്)പത്തൊമ്പതാം വാർഷികം 2024 മാർച്ച് 1 ന് വെള്ളിയാഴ്ച ഉച്ചയ്ക് രണ്ടു മണിമുതൽ എട്ടുമണി വരെ അബ്ബാസിയ ആസ്പൈർ ഇന്ത്യൻ ഇൻ്റർ നാഷണൽ സ്കൂളിൽ വെച്ച് നടക്കുന്നു. കുവൈത്തിലെ ജനകീയ ആതുരാലയമായ മെട്രോ മെഡിക്കൽ കെയർ ആണ് ഈ വർഷത്തെ കാസർകോട് ഉത്സവിൻ്റെ മുഖ്യ പ്രായോജകർ.

കെ ഇ എ യുടെ ആറാമത് കമ്മ്യൂണിറ്റ് അവാർഡ് കുവൈത്തിലെ പ്രശസ്ഥ വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനും കുവൈത്തിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയായ മാംഗോ സൂപ്പർ മാർക്കറ്റ് മാനേജിംഗ് ഡയറക്ടറുമായ റഫീക്ക് അഹമ്മദിന് നൽകി ആദരിക്കും.

പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന കലാവിരുന്നിൽ ഗായകരായ ദീപക് നായർ, ഇമ്രാൻ ഖാൻ, കീർത്തന എന്നിവർക്കൊപ്പം മാപ്പിളപ്പാട്ടിൻ്റെ മനം കവരുന്ന ഇശലുകളുമായി കണ്ണൂർ സീനത്തും പരിപാടികൾ അവതരിപ്പിക്കും. മുൻവർഷങ്ങളിലെ എന്ന പോലെ ഉത്സവത്തിൻ്റെ ഭാഗമായി ചിത്രരചനാ മത്സരം, ഫാഷൻ ഷോ, മൈലാഞ്ചിയിടൽ മത്സരം, ഡബ്സ്മാഷ്, കേക്ക് മേക്കിംങ്ങ് മത്സരം തുടങ്ങിയവയും ഉണ്ടാകും

കെ ഇ എ നടത്തിവരുന്ന എഫ് ബി എസ് സ്കിം, അംഗങ്ങൾക്കുള്ള ചികിൽസാ സഹായം, പലിശ രഹിത വായ്പ, ഇൻവെസ്റ്റ്മെൻ്റ് പദ്ധതി, അംഗങ്ങളുടെ മക്കൾക്കുള്ള എജ്യു ക്ഷേഷൻ സ്കോളർഷിപ്പ്, മുൻ മുഖ്യ രക്ഷാധികാരി സഗീർ തൃക്കരിപ്പൂരിൻ്റെ സ്മരണാർഥം നടത്തിവരുന്ന കുടിവെള്ള പദ്ധതി തുടങ്ങിയവയെ കുറിച്ചും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിക്കുകയുണ്ടായി

പ്രസിഡൻ്റ് രാമകൃഷ്ണൻ കള്ളാർ, ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ഓർഗനൈസിംങ് സെക്രട്ടറി ഫൈസൽ സി എച്ച്, ചെയർമാൻ ഖലീൽ അടൂർ, പ്രോംഗ്രാം കൺവീനർ ശ്രീനിവാസൻ, മീഡിയ കൺവീനർ റഫീഖ് ഒളവറ, മുഹമ്മദ് കുഞ്ഞി സി എച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സി ഇ ഒ യുമായ മുസ്തഫ ഹംസ പയ്യന്നൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.