കുവൈറ്റ് സിറ്റി: രാജ്യത്തിൻ്റെ 63-ാമത് ദേശീയ ദിന 33-ാമത് വിമോചന ദിന ആഘോഷങ്ങളോട് അനുബന്ധിച്ച് വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ആഭ്യന്തര മന്ത്രാലയത്തിനെ പോലീസ് പട്രോളിംഗ് വിമാനങ്ങളും തിങ്കളാഴ്ച കുവൈറ്റ് ടവറുകൾക്ക് മുകളിൽ വ്യോമ പ്രദർശനം നടത്തി.
പ്രതിരോധ മന്ത്രാലയത്തിൻ്റെ എഫ്-18 യുദ്ധവിമാനങ്ങളും ആഭ്യന്തര മന്ത്രാലയത്തിൻ്റെ കാരക്കൽ, ഡൗഫിൻ, യൂറോകോപ്റ്റർ ഒപ്പം പോലീസ്, കോസ്റ്റ്ഗാർഡ് വിമാനങ്ങളും പരേഡിൽ പങ്കെടുത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് ഹമദ് അൽ-സഖർ വാർത്താ ഏജൻസിയോട് പറഞ്ഞു.
ദേശീയ ആഘോഷങ്ങളുടെ ഭാഗമായി കുവൈറ്റ് സായുധ സേനയുടെ വിവിധ യൂണിറ്റുകളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന തരത്തിൽ ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും പ്രദർശനവും പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ചിരുന്നതായും അൽ-സഖർ കൂട്ടിച്ചേർത്തു.