കുവൈറ്റ് എയർവേസ് എഴുപതാം വാർഷിക ലോഗോ പുറത്തിറക്കി

0
127

കുവൈറ്റ് സിറ്റി: കുവൈറ്റ് എയർവേയ്‌സ്ൻ്റെ 70-ാം വാർഷികം ആഘോഷത്തോട് അനുബഅന്ധിച്ച് പുതിയ ലോഗോ പുറത്തിറക്കി. ഒപ്പം  സേവനങ്ങൾ വിപുലീകരിക്കുന്നുമുണ്ട്. വ്യോമയാന മേഖലകളിൽ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സംവിധാനങ്ങൾ വികസിപ്പിക്കാനാണ് കുവൈറ്റ് എയർവേയ്‌സ് ശ്രമിക്കുന്നതെന്ന് ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ മൊഹ്‌സെൻ അൽ ഫഗാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിമാനങ്ങളിലെ ഭക്ഷണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ദേശീയ ഭക്ഷ്യ കമ്പനികളുമായി സഹകരിക്കാൻ പദ്ധതിയുണ്ട്. കുവൈറ്റിൽ എത്തുന്ന യാത്രക്കാർക്ക് ലഗേജ് ഹോം ഡെലിവറി സേവനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രക്കർക്കായി പ്രോഗ്രാമുകളും ഡോക്യുമെൻ്ററികളും അടങ്ങുന്ന ‘ബ്ലൂ ബേർഡ് ചാനൽ’   ആരംഭിച്ചതായും അൽ-ഫഗാൻ പറഞ്ഞു.

നിലവിൽ  കമ്പനി പ്രതിദിനം 46 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 50 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്നും വരാനിരിക്കുന്ന വേനൽക്കാലത്ത് ഇത്  54 ഡെസ്റ്റിനേഷൻ ആയി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.