670,000ത്തിലധികം പേർ ബയോമെട്രിക് വിവരങ്ങൾ നൽകാനുണ്ട്

0
75

കുവൈറ്റ് സിറ്റി: ഏകദേശം 670,000ത്തിലധികം വ്യക്തികൾ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാനുണ്ടെന്ന് പ്രാദേശിക അറബിക് ദിനപത്രമായ അൽ റായ് ബന്ധപ്പെട്ട്ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഇതിൽ ഭൂരിഭാഗവും പ്രവാസികളാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബയോമെട്രിക് വിവരങ്ങൾ നൽകിയില്ലെങ്കിൽ  റെസിഡൻസി പെർമിറ്റ് പുതുക്കൽ, വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ തുടങ്ങിയ വിവിധ ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇടയാക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ വർഷം ബയോമെട്രിക് വിവര ശേഖരണം ആരംഭിച്ചതു മുതൽ 1.78 ദശലക്ഷം പൗരന്മാരും പ്രവാസികളും ഇതിൽ പങ്കാളികൾ ആയിരുണ്ട്.  ഇതിൽ, ഏകദേശം 900,000 പേർ പൗരന്മാരും 880,000 പ്രവാസികളുമാണ്.