കാസർഗോഡ് ഉത്സവ് ഇന്ന്. കെ.ഇ.എ. കമ്മ്യൂണിറ്റി എക്സലൻസി അവാർഡ് റഫീക്ക് അഹമ്മദിന്

0
58

കുവൈറ്റ് സിറ്റി: കുവൈത്തിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മ കാസർഗോഡ് എക്സ്പാട്രേറ്റ്സ് അസോസിയേഷൻ്റെ 19-ാം വാർഷികാഘോഷം ഇന്ന് നടക്കും.

ഉച്ചക്ക് 2 മണി മുതൽ 8 മണി വരെ അബ്ബാസിയ അസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ
പ്രശസ്ത പിന്നണി ഗായകൻ മോജോ ഫെയിം ദീപക് നായർ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഇമ്രാൻ ഖാൻ , മലയാള മനോരമ സുപ്പർ ഫോർ & സ്കോഡ ഡിക്കാൻ ബിറ്റ്സ് ഫെയിം കീർത്തന പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക കണ്ണൂർ സിനത്ത്,
എന്നീവർ പങ്കെടുക്കുന്നു.

കെ.ഇ.എ. കുവൈത്ത് ആറാമത് കമ്യൂണിറ്റി എക്സലൻസി അവാർഡിന് കുവൈത്തിലെ യുവ ബിസിനസുകരാനും കുവൈത്തിലും നാട്ടിലും ജീവകാരുണ്യ പ്രവർത്തനമേഖലയിൽ സജീവ സാന്നിദ്ധ്യവുമായ മാംഗോ ഹൈപ്പർ എം.ഡി റഫീക്ക് അഹമ്മദിനെ തിരെഞ്ഞടുത്തു . ഇന്ന് നടക്കുന്ന മെട്രോ മെഡിക്കൽസ് കാസർഗോഡ് ഉത്സവ് 2024 വേദിയിൽ വെച്ച് അവാർഡ് നൽകി ആദരിക്കും.