കുവൈറ്റ് സിറ്റി: 2023ൽ കുവൈറ്റിലെ ഗതാഗത നിയമലംഘന ഒമ്പത് ദശലക്ഷത്തിൽ എത്തിയതായും അപകടങ്ങളിൽ 296 പേർ മരിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഡയറക്ടർ ബ്രിഗേഡിയർ നവാഫ് അൽ-ഹയാൻ ആണ് പത്രസമ്മേളനത്തിൽ കാര്യങ്ങൾ വ്യക്തമാക്കിയത്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, നാല് ദശലക്ഷത്തിലധികം കേസ് വേഗ പരിധി ലംഘിച്ചതിന് ആണ്. ചുവന്ന ലൈറ്റ് മറി കടന്നത് 850,000ത്തിൽ അധികം ഉണ്ട്. 300,000 നിയമ ലംഘനം സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആണ്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചതിന് 185,000-ത്തിലധികം ലംഘനങ്ങളും രേഖപ്പെടുത്തി.