പ്രവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിനെ 5 വര്‍ഷ തടവിന് ശേഷം നാടുകടത്തും

0
129

കുവൈറ്റ് സിറ്റി: കുവൈറ്റ് കാസേഷന്‍ കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. പ്രവാസി പെൺകുട്ടിയെ സ്‌കൂളിലെ ജിമ്മില്‍ വെച്ച്  പീഡിപ്പിച്ച കേസില്‍ വിദേശ സ്‌കൂളിലെ ഈജിപ്ഷ്യന്‍ സ്വദേശിയായ കോച്ചിന് അഞ്ച് വര്‍ഷത്തെ തടവും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തലും വിധിച്ചു.  കീഴ്‌ക്കോടതി പ്രതിക്ക് 10 വര്‍ഷം കഠിന തടവായിരുന്നു വിധിച്ചത്.

ജിമ്മില്‍ വെച്ച് വിദ്യാര്‍ഥിനിയെ അനുചിതമായി സ്പര്‍ശിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരിശീലകനെതിരായ കേസ്. സ്‌കൂള്‍ വിട്ടു വന്ന മകള്‍ മാതാപിതാക്കള്‍ക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു