പൗസ് ആൻഡ് ടെയിൽസ് കാർണിവലുമായി ലുലു ഹൈപ്പർ മാർക്കറ്റ്

0
66

കുവൈറ്റ് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റിൻ്റെ ഖുറൈൻ ഔട്ട്‌ലെട്ടിൽ പൗസ് ആൻഡ് ടെയിൽസ് കാർണിവൽ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ഫെബ്രുവരി 28 മുതൽ മാർച്ച് 5 വരെ നടക്കുന്ന പരിപാടി വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവർക്കും സസ്യപ്രേമികൾക്കും ഒരുപോലെ ആകർഷകമാണ്. വളർത്തുമൃഗങ്ങളുടെ ഭക്ഷണം, ആക്സസറികൾ എന്നിവയിലും മറ്റും അതിശയകരമായ കിഴിവുകൾ ഇതിൽ ലഭിക്കും. 

മാർച്ച് 2 ന് ലുലുവിൻ്റെ ഉന്നത മാനേജ്‌മെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങോടെയാണ് പരിപാടി ആരംഭിച്ചത്. 100-ലധികം പൂച്ചകളും നായ്ക്കളും അണിനിരത്തി പ്രത്യേക വസ്ത്ര ഫാഷൻ ഷോ നടന്നു,  അതത് വിഭാഗങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും  കൂപ്പണുകളും വിതരണം ചെയ്തു.

തത്തകൾ, ചെറിയ പക്ഷികൾ, ഉരഗങ്ങൾ, ലാമകൾ, മഞ്ച്കിൻ ആട്, പാമ്പുകൾ, ഒട്ടകപ്പക്ഷികൾ, ആമകൾ, മുയലുകൾ, മുള്ളൻപന്നികൾ, മൂങ്ങകൾ തുടങ്ങി വൈവിധ്യമാർന്ന മൃഗങ്ങളുടെ പ്രദർശനവും കാർണിവലിൽ സംഘടിപ്പിച്ചിടുണ്ട്.

കൂടാതെ,   ‘Go Green Campaign’ കാർണിവൽ ഹൈലൈറ്റ് ആയിരുന്നു. പ്രശസ്തമായ നഴ്സറികൾ ഇതിൻറെ ഭാഗമായി വിവിധയിനം ചെടികളുടെയും പൂക്കളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്.‘ബെസ്റ്റ് ഗാർഡൻ 2024’, ‘ബെസ്റ്റ് ബാൽക്കണി ഗാർഡൻ 2024’ എന്നിങ്ങനെ രണ്ട് ആവേശകരമായ മത്സരങ്ങളും ഇതിനോട് അനുബന്ധിച്ച് നടത്തിയിരുന്നു. ഈ രണ്ട് മത്സരങ്ങളിലെയും വിജയികൾക്ക് ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് വിലപ്പെട്ട സമ്മാനങ്ങളും  വൗച്ചറുകളും ഹാംപറുകളും കൈമാറി.