കുവൈറ്റ് സിറ്റി: മാർച്ച് 11 തിങ്കളാഴ്ച റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷെയ്ഖ് അബ്ദുല്ല അൽ-സേലം കൾച്ചറൽ സെൻ്ററിലെ ബഹിരാകാശ മ്യൂസിയം അറിയിച്ചു. മാർച്ച് 10 ഞായറാഴ്ച സൂര്യാസ്തമയം കഴിഞ്ഞ് 11 മിനിറ്റ് കഴിഞ്ഞ് ചന്ദ്രക്കല ദൃശ്യമാകുമെന്നാണ് പ്രതീക്ഷ.