പ്രവാസി പിതാവ് പെൺമക്കളോടൊപ്പം കുവൈറ്റിൽ നിന്ന് പലായനം ചെയ്തതായി പരാതി

കുവൈറ്റ് സിറ്റി: 37 കാരനായ പ്രവാസി ഒന്നും മൂന്നും വയസ്സുള്ള രണ്ട് പെൺമക്കളുമായി കുവൈത്തിൽ നിന്ന് പലായനം ചെയ്തതായി പരാതി. ഭാര്യ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു,

തൻ്റെ പെൺമക്കളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച്  ഭാര്യ മൈദാൻ ഹവല്ലി പോലീസ് സ്റ്റേഷനിൽ ആണ് പരാതി നൽകിയത്. ജോലികഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭർത്താവിനെയും പെൺമക്കളെയും കാണാനില്ലെന്നും ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ രാജ്യം വിടുകയാണെന്നും വിമാനം ടേക്ക് ഓഫ് ചെയ്യുകയാണെന്നും ഭർത്താവ് പറഞ്ഞതായി പരാതിയിലുണ്ട്.