സ്റ്റാർബക്സിൻ്റെ മിഡിൽ ഈസ്റ്റ് ഫ്രാഞ്ചൈസിയുള്ള അൽഷയ 2,000 ജീവനക്കാരെ പിടിച്ചുവിടുന്നു

0
94

കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിൽ സ്റ്റാർബക്സ് പ്രവർത്തനാവകാശമുള്ള ഗൾഫ് റീട്ടെയിൽ ഭീമനായ അൽഷയ ഗ്രൂപ്പ്,2,000-ത്തിലധികം ആളുകളെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ഗാസ യുദ്ധവുമായി ബന്ധപ്പെട്ട ഉപഭോക്തൃ ബഹിഷ്‌കരണത്തെത്തുടർന്ന് ബിസിനസ്സ്  നഷ്ടത്തിൽ ആയ സാഹചര്യത്തിൽ ആണിത്.

റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്,  അൽഷയയുടെ മൊത്തം  തൊഴിലാളികളിൽ ഏകദേശം 4% പേരെ ആണ് പിരിച്ചു വിടുന്നത്, കൂടുതലും മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും സ്റ്റാർബക്സ് ഫ്രാഞ്ചൈസിയിൽ കേന്ദ്രീകരിച്ചാണ് ഇത്. കഴിഞ്ഞ ആറ് മാസമായി തുടർച്ചയായ വെല്ലുവിളികൾ നിറഞ്ഞ വ്യാപാര സാഹചര്യങ്ങളുടെ ഫലമായി, ഞങ്ങളുടെ സ്റ്റാർബക്സ് മെന സ്റ്റോറുകളിലെ സഹപ്രവർത്തകരുടെ എണ്ണം കുറയ്ക്കാൻ നുള്ള തീരുമാനം ഏറെ  ദുഃഖത്തോടെ സ്വീകരിച്ചതായി,” അൽഷായയിൽ നിന്നുള്ള പ്രസ്താവന ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.