‘ടേസ്റ്റ് ഓഫ് വിയറ്റ്നം’ പ്രമോഷനുമായി ലുലു ഹൈപ്പർമാർക്കറ്റ്

0
37

കുവൈറ്റ് സിറ്റി: ഉപഭോക്താക്കൾക്ക്  ‘ രുചി വൈവിധ്യ  അനുഭവം നൽകി ലുലു ഹൈപ്പർമാർക്കറ്റിൻ്റെ ‘ടേസ്റ്റ് ഓഫ് വിയറ്റ്‌നാം’. കുവൈറ്റിലെ ഹൈപ്പർമാർക്കറ്റിൻ്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഇത് ഒരുക്കിയിട്ടുണ്ട്.

വിയറ്റ്നാമീസ് പാചകരീതിയുടെ സമ്പന്നമായ പൈതൃകവും മേന്മയും അനുഭവിച്ച് അറിയുന്നതിനുള്ളഒരു സവിശേഷ അവസരം ആണിത് വാഗ്ദാനം ചെയ്യുനത്.

ലുലു ഹൈപ്പർമാർക്കറ്റിൻ്റെ ജഹ്‌റ ഔട്ട്‌ലെറ്റിൽ മാർച്ച് 5 ന് ആരംഭിച്ച പരിപാടിയിൽ തൻ തുവാൻ എൻഗുവിൻ്റെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു.  വിയറ്റ്നാം അംബാസഡർ . കംബോഡിയ, ഹോണ്ടുറാസ്, ലാവോസ്, സെർബിയ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ അംബാസഡർമാർ, മറ്റ് നയതന്ത്രജ്ഞർ, ലുലു ഹൈപ്പർമാർക്കറ്റ് കുവൈറ്റിൻ്റെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം അദ്ദേഹം ഔട്ട്‌ലെറ്റിൽ പര്യടനം നടത്തി.

സ്പെഷ്യാലിറ്റി കോഫികൾ നൽകുന്ന പ്രശസ്തമായ വിയറ്റ്നാമീസ് കഫേ ബ്രാൻഡായ കോഫിലിയയുടെ ഒരു ഔട്ട്‌ലെറ്റ് ആരംഭിക്കുന്നതിനുള്ള പ്രത്യേക ചടങ്ങും ഈ അവസരത്തിൽ നടന്നു. വിയറ്റ്നാം അംബാസഡറും മറ്റ് അംബാസഡർമാരും ലുലു ഹൈപ്പർമാർക്കറ്റ് കുവൈറ്റ് ഡയറക്ടറും ചേർന്നാണ് കഫേ ഉദ്ഘാടനം ചെയ്തത്.

‘ടേസ്റ്റ് ഓഫ് വിയറ്റ്നാം’ പ്രമോഷനിലുടനീളം, പലചരക്ക് സാധനങ്ങൾ, ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്ന വിയറ്റ്നാമീസ് ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ വിപുലമായ സെലക്ഷനിൽ വൈവിധ്യമാർന്ന ഓഫറുകളും ആകർഷകമായ കിഴിവുകളും പ്രത്യേക ഡീലുകളും ഒരുക്കിയിരുന്നു.