ഇന്ത്യൻ സൈക്ലിസ്റ്റ് ഫായിസ് അഷ്റഫ് അലിയെ ആദരിച്ച് ബദർ അൽ സമാ മെഡിക്കൽ സെൻറർ

0
14

കുവൈത്ത് സിറ്റി:   കേരളത്തിൽ നിന്ന് ലണ്ടനിലേക്കുള്ള സൈക്കിൾ യാത്രയുടെ ഭാഗമായി കുവൈത്തിൽ എത്തിയ  ഫായിസ് അഷ്‌റഫ് അലിയെ ബദർ അൽ സമാ മെഡിക്കൽ സെൻററിൻറെ ആഭിമുഖ്യത്തിൽ ആദരിച്ചു.ബദർ അൽൽ സമ കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ ചടങ്ങിൽ  ബദർ അൽ സമ കൺട്രി ഹെഡ് അഷ്‌റഫ് അയ്യൂർ ഫായിസിന് മൊമെന്റോ നൽകി ആദരിച്ചു. അതോടൊപ്പം അദ്ദേഹം ഫായിസിൻ്റെ യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങൾ നേരുകയും ചെയ്തു . ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് ചടങ്ങിൽ സന്നിഹിതനായിരുന്നു

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന്   സ്വാതന്ത്ര്യ ദിനത്തിൽ “ആസാദി കാ അമൃത് മഹോത്സവ്” ആഘോഷങ്ങളിൽ പങ്കെടുത്തായിരുന്നു ഫായിസ് അഷ്‌റഫ് അലി കേരളത്തിൽ നിന്ന് ലണ്ടനിലേക്കുള്ള സൈക്കിൾ കാമ്പയിൻ ആരംഭിച്ചത്.  ഡിസംബർ 24-ന് കുവൈത്തിൽ എത്തി.

ഈ യാത്രയിലൂടെ ഫിറ്റ്‌നസ്, ഹെൽത്ത് കെയർ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും റോട്ടറി മിഷന്റെ “പോളിയോ  അവസാനിപ്പിക്കുക”,   യുവതലമുറയ്ക്ക്  “നമ്മുടെ സംസ്‌കാരത്തിന്റെയും മലയാളത്തിന്റെ സൗന്ദര്യത്തിന്റെയും ഗുണങ്ങൾ” പകർന്നുനൽകാനാണ് അലി ഉദ്ദേശിക്കുന്നത്. സീറോ കാർബൺ എമിഷനിലൂന്നി ഗോ ഗ്രീൻ, ക്യാമ്പസുകളിൽ മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്‌നും പ്രോത്സാഹിപ്പിക്കുന്നതാണ് യാത്ര.

ഫായിസ് 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ താണ്ടി ഏകദേശം 450 ദിവസത്തിനുള്ളിൽ ലണ്ടനിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്

മാർക്കറ്റിംഗ് കോർഡിനേറ്റർ  സന ഖൽഫെ, ബിസിനസ് ഡെവലപ്‌മെന്റ് കോർഡിനേറ്റർ  അഹമ്മദ് റെഫായ്, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് രഹജൻ, അബ്ദുൾ ഖാദർ, മാർക്കറ്റിംഗ് കോർഡിനേറ്റർ  പ്രീമ, ഷെറിൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.