കുവൈറ്റിലെ ചരിത്രപരമായ കെട്ടിടങ്ങളും സ്ഥലങ്ങളും വിനോദസഞ്ചാര, സാംസ്കാരിക കേന്ദ്രങ്ങളാക്കി മാറ്റും

0
52

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ചരിത്രപരമായ കെട്ടിടങ്ങളും സ്ഥലങ്ങളും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ, ആരോഗ്യ, യുവജനകാര്യ മന്ത്രിതല സമിതിയുടെ ശുപാർശകൾ കുവൈത്ത് മന്ത്രിസഭ അവലോകനം ചെയ്തു. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ നവീകരിക്കുന്നതിനും അവയെ വിനോദസഞ്ചാര, സാംസ്കാരിക ആകർഷണങ്ങളാക്കി മാറ്റുന്നതിനുമുള്ള പദ്ധതികൾ വേഗത്തിലാക്കാൻ  NCCAL കൗൺസിലിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.