പോലീസ് ചമഞ്ഞ് പ്രവാസി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

0
16

കുവൈത്ത് സിറ്റി: വ്യാജ ഡിറ്റക്റ്റീവ് ചമഞ്ഞ് ഒരാൾ പ്രവാസി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ഫിലിപ്പീൻസ് സ്വദേശിനിയായ യുവതിയാണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. ഫിന്റാസിൽ വച്ചായിരുന്നു സംഭവം.

യുവതിയുടെ പരാതി പ്രകാരം , പരമ്പരാഗത കുവൈറ്റ് വസ്ത്രം ധരിച്ച ഒരാൾ ഡിക്റ്ററ്റീവ് ആണെന്ന് അവകാശപ്പെട്ട്  കാറിൽ കയറണമെന്ന് പറഞ്ഞു, യുവതിക്കെതിരെ കേസ് നിലനിൽക്കുന്നതായി ബോധ്യപ്പെടുത്തി ആയിരുന്നു ഇത്. തുടർന്ന് കാറിൽ   യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇവരെ മറ്റൊരു സ്ഥലത്ത് എത്തിച്ച്  തള്ളിയിട്ട ശേഷം  പ്രതി രക്ഷപ്പെട്ടതായും പരാതിയിൽ ഉണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടു പോകലിനും പീഡനത്തിനും പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു