വ്യാജരേഖകൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഹോട്ട്‌ലൈൻ ആരംഭിച്ചു

0
65

കുവൈറ്റ് സിറ്റി: വ്യാജ കുവൈറ്റ് പൗരത്വമുള്ള വ്യക്തികളെ കണ്ടെത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട വ്യാജരേഖകൾ ചെറുക്കുന്നതിനും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കുവൈറ്റ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെൻ്റു വഴി ഒരു പുതിയ സംവിധാനം അവതരിപ്പിച്ചു. വ്യാജന്മാരെയും ഇരട്ട ദേശീയതയുള്ള വ്യക്തികളെയും സംബന്ധിച്ച്  എന്തെങ്കിലും വിവരങ്ങൾ അറിയിക്കാൻ ആഭ്യന്തര മന്ത്രാലയം ഹോട്ട്‌ലൈൻ ആരംഭിച്ചു. . അത്തരം കേസുകൾ ഉടനടി റിപ്പോർട്ട് ചെയ്യാൻ 97287676 എന്ന ഹോട്ട്‌ലൈൻ നമ്പർ ആണ് നൽകിയിരിക്കുന്നത്. ഇതിൽ ലഭിക്കുന്ന വിവരങ്ങൾ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കും, തുടർന്ന് ആവശ്യമെങ്കിൽ നിയമ നടപടികൾ സ്വീകരിക്കും എന്ന് അധികൃതർ പറഞ്ഞു.