പ്രവാസി യുവതിയെ തട്ടികൊണ്ടുപോയി ഉപദ്രവിച്ച പ്രതിയുടെ ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു

0
72

കുവൈറ്റ് സിറ്റി: പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി സാൽമിയയിൽ പ്രശസ്തമായ കഫേയിൽ ജോലി ചെയ്തിരുന്ന ഫിലിപ്പീൻസ് യുവതിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ പ്രതിയുടെ ജീവപര്യന്തം തടവ് അപ്പീൽ കോടതി ശരിവച്ചു.

കഫേയിലെ ജോലികഴിഞ്ഞ് താമസസ്ഥലത്തേക്കുള്ള യാത്രാമധ്യേ അക്രമി യുവതിയെ ഡിറ്റക്ടീവായി നടിച്ച് തടഞ്ഞുനിർത്തുകയായിരുന്നുവെന്നും   അവളെ  ആളൊഴിഞ്ഞ പ്രദേശത്തേക്ക്, എത്തിച്ചു ആക്രമിക്കുകയായിരുന്നു എന്ന് സംശയമന്യെ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു.