കുവൈറ്റ് സിറ്റി: മന്ത്രി സഭ നിർദേശത്തെ തുടർന്ന് സർക്കാർ ജീവനക്കാരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ സാധൂത പരിശോധിക്കുന്ന നടപടികൾ ആരംഭിച്ചു. ജീവനക്കാർക്ക് അവരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിന് അറിയിപ്പ് നൽകുന്നുണ്ട്. ചിലർക്ക് പഠിച്ച സ്ഥാപനത്തിൽ നിന്ന് പുതിയ സർട്ടിഫിക്കറ്റുകൾ നേടേണ്ടതായി വന്നേക്കാം. അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ പുതിയ പകർപ്പുകൾക്കായു പലരും പ്രാദേശിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അപേക്ഷ നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്നുള്ള സർട്ടിഫിക്കറ്റുകളുടെ പുതിയ പകർപ്പിൻ അപേക്ഷിച്ചവർക്ക് അവ ലഭിക്കുന്നതിന് സമയമെടുത്തേക്കാം.