വിസിറ്റ് വിസ ലംഘകരെയും സ്പോൺസറെയും ഏഴ് ദിവസത്തിന് ശേഷം നാടുകടത്തും

0
44

കുവൈറ്റ് സിറ്റി: വിസിറ്റ് വിസയിൽ എത്തുന്ന സന്ദർശകൻ അനുവദനീയമായ കാലയളവ് ലംഘിച്ചാൽ പിഴയടച്ച് ലംഘനം പരിഹരിക്കുന്നതിന് ഒരാഴ്ച കൂടെ സമയം അനുവദിക്കും. പരിഹാര നടപടി സ്വീകരിക്കാത്ത പക്ഷം സന്ദർശകനെയും അവരുടെ സ്പോൺസറെയും നാടുകടത്തും എന്ന് അധികൃതർ വ്യക്തമാക്കി. ഒരു മാസകാലത്തേക്ക് ആണ് സന്ദർശന വിസ നൽകുന്നത്. റിപ്പോർട്ട് അനുസരിച്ച്, വിസിറ്റ് വിസ കാലാവധി കവിയുന്നവരെ സന്ദർശന വിസയുടെ സ്പോൺസറിനൊപ്പം നാടുകടത്തും.